കണ്ണൂർ: സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്താൻവേണ്ടിയും എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു. കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം വ്യാഴാഴ്ച രാവിലെ 10ന് അവസാനിപ്പിക്കും. ജില്ലയിൽ മനുഷ്യജീവന് ഒരുവിലയും കൽപിക്കാത്ത സി.പി.എമ്മിെൻറ ഭീകരതയെ തുടർന്നാണ് ഉപവാസത്തിനൊരുങ്ങുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസസമരം ഉദ്ഘാടനം ചെയ്യും. സമരത്തിൽ സംസ്ഥാനത്തെ മുതിർന്നനേതാക്കൾ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.