കെ.പി.എസ്​.ടി.എ നേതാവ്​ സി.പി.എമ്മിൽ

കണ്ണൂർ: കോൺഗ്രസ് അധ്യാപക സംഘടന കെ.പി.എസ്.ടി.എ നേതാവ് യു.കെ. ദിവാകരൻ സി.പി.എമ്മിൽ ചേർന്നു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലെത്തി ജില്ല സെക്രട്ടറി പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ദിവാകരൻ പാർട്ടി മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കവെയാണ് സംസ്ഥാനനേതാവ് കോൺഗ്രസ് വിട്ടത്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആർ.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുത്തു തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്ന തിരിച്ചറിവി‍​െൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന കൗണ്‍സില്‍ അംഗമായ ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ അധ്യാപകനായിരുന്ന യു.കെ. ദിവാകരൻ കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പെങ്കടുത്തിരുന്നില്ല. നാലുമാസത്തോളമായി സർവിസ് സംഘടനാപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന അദ്ദേഹത്തെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.