''സങ്കടം നിങ്ങളോടല്ലാതെ ആരോട്​ പറയാൻ...''

കാസർകോട്: ''ഞങ്ങളുടെ ദൈവമാണ് അങ്ങ്, എ​െൻറ സങ്കടം നിങ്ങളോടല്ലാതെ ആരോട് പറയാൻ...'' എൻഡോസൾഫാൻ ദുരിതബാധിതയായ നന്ദനയുടെ അമ്മ പള്ളിക്കരയിലെ കെ. ചന്ദ്രാവതി സങ്കടങ്ങളുടെ കെട്ടഴിച്ചപ്പോൾ മന്ത്രി ഇ. ചന്ദ്രശേഖരൻ നിശ്ശബ്ദനായി. ''എ​െൻറ മോൾക്ക് 14 വയസ്സായി. ഏഴു വയസ്സി​െൻറ മേനാവളർച്ചപോലുമില്ല. ഇൗ 14 വർഷവും രാത്രി ഉറങ്ങാതെ ഇരിക്കുന്നയാളാണ് ഞാൻ. ഒരു ദിവസം മന്ത്രിയൊന്ന് വന്ന് നോക്കിയാലറിയാം എന്താണ് എ​െൻറ വീട്ടിലെ അവസ്ഥയെന്ന്. ഞങ്ങൾ കുട്ടികളെയും കൊണ്ടാണ് സമരത്തിന് പോകുന്നതെന്ന് ഇവിടെ പറയുന്നത് കേട്ടു. പിന്നെ ഞങ്ങളല്ലാതെ ഇൗ കുട്ടികളെ ആര് നോക്കും? ബാത്ത്റൂമിൽപോലും കൈയും പിടിച്ച് കൊണ്ടുപോകണം. ബാങ്ക് വായ്പ എഴുതിത്തള്ളുന്നവരിൽ ഞാനും ഉൾപ്പെടുമെന്ന് പറഞ്ഞ് ഇവിടെനിന്ന് കടലാസ് തന്നിരുന്നു. അതുകൊണ്ട് ഞങ്ങൾ പലിശയടക്കാതെ കാത്തിരുന്നു. ബഹുമാനപ്പെട്ട ബാങ്കുകാർ ജപ്തിനടപടി ഒഴിവാക്കിത്തന്നു. കഴിഞ്ഞ ദിവസം വന്ന് അന്വേഷിച്ചപ്പോൾ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു 38,000 രൂപ 2014ൽ വായ്പയെടുത്തതായതുകൊണ്ട് അത് എഴുതിത്തള്ളാൻ പറ്റില്ലാന്ന്. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ കൂലിപ്പണിയെടുത്തെങ്കിലും ബാങ്കിലെ പലിശ വീട്ടിത്തീർക്കുമായിരുന്നു'' -ചന്ദ്രാവതി പറഞ്ഞു. എൻഡോസൾഫാൻ സെൽ യോഗത്തിനുശേഷം അമ്മമാരുടെ നിവേദനങ്ങൾ സ്വീകരിച്ചുകഴിഞ്ഞാണ് ചന്ദ്രാവതിക്ക് നേരിട്ട് സംസാരിക്കാൻ മന്ത്രി അവസരം നൽകിയത്. എൻഡോസൾഫാൻ തളിക്കുന്നത് നിർത്തിയെങ്കിലും അത് നാടിനെത്തന്നെ തീരാദുഃഖത്തിലാഴ്ത്തിയാണ് കടന്നുപോയതെന്നും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി സർക്കാറിന് ചെയ്യാൻകഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.