ദുരിതബാധിതരെ അവഹേളിക്കരുത്​ ^എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി

ദുരിതബാധിതരെ അവഹേളിക്കരുത് -എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനുശേഷം പട്ടികയിൽപെടുത്തിയവരെ വീണ്ടും പരിശോധിക്കുന്നത് അവഹേളിക്കലാണ്. ഇ. ചന്ദ്രശേഖരനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കാൻ എത്തിയപ്പോൾ മണിക്കൂറുകളോളം കാത്തുനിൽക്കാൻ സാഹചര്യമുണ്ടാക്കിയത് ക്രൂരതയായെന്നും യോഗം വിലയിരുത്തി. ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 24ന് കാഞ്ഞങ്ങാട് ഡി.പി.എം ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. ഗോവിന്ദൻ കയ്യൂർ, പി. മുരളീധരൻ, കെ. കൊട്ടൻ, പ്രേമചന്ദ്രൻ ചോമ്പാല, കെ. ചന്ദ്രാവതി, സി.വി. നളിനി, ശിവകുമാർ, എം.പി. ജമീല, സമീറ പരപ്പ, സുബൈദ മൗക്കോട്, ഗീത ജോണി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.