ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍: സാമ്പിൾ പരിശോധന നടത്തും

കാസർകോട്: പ്ലാേൻറഷന്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനായി സാമ്പിൾ പരിശോധന ഫെബ്രുവരി 22, 23 തീയതികളില്‍ നടത്താൻ എൻഡോസൾഫാൻ ദുരിതപരിഹാര സെൽയോഗം തീരുമാനിച്ചു. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയില്‍ ഉൾപ്പെട്ടില്ലെന്നു കാണിച്ച് ലഭിച്ച 87 പരാതികള്‍ എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ക്ക് കൈമാറിയതായി കലക്ടർ കെ. ജീവൻ ബാബു അറിയിച്ചു. അവയുടെ പുനഃപരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങളെ റേഷന്‍കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തുന്നതിനായി ലഭിച്ച 464 അപേക്ഷകളില്‍ 336 പേർ അര്‍ഹരാണെന്ന് ജില്ല സപ്ലൈ ഓഫിസര്‍ കണ്ടെത്തി. ഇവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സിവില്‍ സപ്ലൈ ഡയറക്ടര്‍ക്ക് ജില്ല സപ്ലൈ ഓഫിസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍മൂലം മരിച്ച 234 പേരുടെ അനന്തരാവകാശികള്‍ക്കുകൂടി ധനസഹായം അനുവദിക്കുന്നതിന് നടപടികളായി. ഇതുവരെ 418 പേരുടെ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.