കണ്ണൂർ: ജില്ല ബാങ്കിലെ വിവിധ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല ബാങ്ക് കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ഹോൾഡർമാർ ജില്ല ബാങ്ക് ഹെഡ് ഒാഫിസിനു മുന്നിൽ ധർണ നടത്തി. കേസിനെ തുടർന്നുണ്ടായ ഡീപ്രമോഷൻ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക, ബ്രാഞ്ചുകളിൽ ആവശ്യമായ തസ്തികകൾ അനുവദിക്കുക, ബാങ്കിന് അർഹമായ ക്ലാസിഫിക്കേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ബി. ജുബൈരിയ അധ്യക്ഷത വഹിച്ചു. കെ. അേശാകൻ, സി.എൻ. മോഹനൻ, മനോജ് കൂവേരി, പ്രശോഭ്, പി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.