ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമവും പൂർവാധ്യാപകരെ ആദരിക്കലും 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അറുപതാണ്ട് പിന്നിടുന്ന സ്‌കൂളിൽനിന്ന് ഈ കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് സംഗമത്തിൽ പങ്കെടുക്കാം. സംഗമത്തിെൻറ ഭാഗമായുള്ള വിളംബരറാലി ഇന്ന് നടക്കും. 10ന് രാവിലെ 10ന് ആരംഭിക്കുന്ന പൂർവവിദ്യാർഥിസംഗമം പൂർവവിദ്യാർഥിയും ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. പൂർവാധ്യാപകരെ നഗരസഭ ചെയർമാൻ പി.പി. അശോകൻ ആദരിക്കും. ആദ്യബാച്ചിലെ വിദ്യാർഥികളെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഉസ്മാൻ ആദരിക്കും. ഉച്ചക്കുശേഷം രണ്ടുമണിക്ക് നടക്കുന്ന പൂർവവിദ്യാർഥി പ്രതിഭാസംഗമം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകൻ തോമസ് ദേവസ്യ പ്രതിഭകളെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ സന്തോഷ് കോയിറ്റി, പി.പി. ഉസ്മാൻ, പി. ഹരീന്ദ്രൻ, എം. സുരേശൻ, പി.വി. ശശീന്ദ്രൻ, എം. ബാബു, അസീസ് പാലാക്കി, റുബീന റഫീഖ്, വി.പി. സതീശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.