സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്​: നേട്ടംകൊയ്ത് പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി

ഇരിട്ടി: തിരുവനന്തപുരത്ത് നടന്ന കേരളസംസ്ഥാന കളരി ചാമ്പ്യന്‍ഷിപ്പില്‍ പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി മികച്ച വിജയം കരസ്ഥമാക്കി. മത്സരാർഥികള്‍ മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും നേടി. മത്സരിച്ചതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന പ്രത്യേകതയും ഉണ്ട്. പി.എ. അനശ്വര (സബ് ജൂനിയര്‍ ഗേള്‍സ് ടീം ഇനം സ്വര്‍ണം), കീര്‍ത്തന (സബ് ജൂനിയര്‍ ഗേള്‍സ് ടീം ഇനം സ്വര്‍ണം), വി.കെ. സമൃദ (സബ് ജൂനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ സ്വര്‍ണം), കെ. അനുശ്രീ (ജൂനിയര്‍ ഗേള്‍സ് ചുവടുകള്‍ സ്വര്‍ണം), പി. അശ്വന്ത് (സബ് ജൂനിയര്‍ ബോയ്‌സ് ചവിട്ടിപ്പൊങ്ങല്‍ വെള്ളി), വിസ്മയ വിജയന്‍ (ജൂനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ വെള്ളി), ആതിര ബാലകൃഷ്ണന്‍ (സീനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ വെങ്കലം), ആര്‍ച്ച ബാബു (ജൂനിയര്‍ ഗേള്‍സ് വാള്‍പ്പയറ്റ് വെങ്കലം), കെ. അനുശ്രീ (ജൂനിയര്‍ ഗേള്‍സ് വാള്‍പ്പയറ്റ് വെങ്കലം), പി. അശ്വിനി (ജൂനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ വെങ്കലം) ഇവരെക്കൂടാതെ തേജസ്വിനി പ്രഭാകരന്‍, എം. ശില്‍പ, കെ. ഐശ്വര്യ, ആര്‍ച്ച ബാബു, കെ. സ്‌നേഹ, അമല്‍, സായൂജ്, പി. ശ്രീഷ്ണു, ജയസൂര്യ പ്രഭാകരന്‍, കെ. അനുശ്രീ എന്നിവര്‍ക്ക് ദേശീയമത്സരത്തില്‍ പങ്കെടുക്കാന്‍ നേരിട്ട് അര്‍ഹതയും ലഭിച്ചു. കണ്ണൂര്‍ ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍ ട്രഷറര്‍, കണ്ണൂര്‍ ജില്ല സ്‌പോർട്‌സ് കൗണ്‍സില്‍ മെംബര്‍, ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍, ടെക്‌നിക്കല്‍ കമ്മിറ്റി മെംബര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പി.ഇ. ശ്രീജയനാണ് പരിശീലകന്‍. കഴിഞ്ഞ ആറു വര്‍ഷമായി പേരാവൂര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ പഴശ്ശിരാജ കളരി അക്കാദമിയില്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കിവരുന്നത്. മാര്‍ച്ചല്‍ ബംഗളൂരുവിലാണ് ദേശീയ ചാമ്പ്യന്‍ഷിപ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.