തില്ലങ്കേരി ഉന്നമുള്ളചാൽ കോളനിയിൽ കുടിവെള്ളക്ഷാമം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ഉന്നമുള്ളചാൽ കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഒരു മാസം മുമ്പ് കോളനിയിലെ ആകെയുള്ള കിണർ വറ്റിയതോടെ കിലോമീറ്ററോളം താണ്ടിയാണ് വെള്ളം തലച്ചുമടായി കൊണ്ടുവരുന്നത്. ആറ് ആദിവാസി കുടുംബങ്ങളടക്കം പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 30 വർഷം മുമ്പ് ഇരിട്ടി ബ്ലോക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപെടുത്തിയാണ് ഇവിടെ കിണർ കുഴിച്ചത്. കിണറിൽ ജലലഭ്യത കുറഞ്ഞതോടെ തൊട്ടടുത്തുതന്നെ പിന്നീട് കുഴൽക്കിണർ കുഴിച്ചിരുന്നുവെങ്കിലും ഇതും ഉപയോഗശൂന്യമായി. കോളനിയിലെ കുടിവെള്ളക്ഷാമം പരിഗണിച്ച് മൂന്നു വർഷം മുമ്പ് കിയോസ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നരമാസം കഴിഞ്ഞ് മാത്രമേ റവന്യൂവകുപ്പ് കുടിവെള്ളം വിതരണം ചെയ്യുകയുള്ളൂ. കിണർ നേരത്തെ വറ്റുന്നതായും കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കമെന്നും നിരന്തരം ഗ്രാമസഭകളിലും മറ്റും ആവശ്യപ്പെട്ടിട്ടും നടപടിയിെല്ലന്നാണ് കോളനിവാസികളുടെ പരാതി. ൈട്രബൽ പ്രമോട്ടറും കോളനിയിൽ എത്താറില്ലെന്ന് പരാതിയുണ്ട്. കോളനിവാസികൾക്ക് പലർക്കും ആധാർകാർഡോ, ഇലക്ഷൻ തിരിച്ചറിയിൽ കാർഡോ, റേഷൻ കാർഡോ ഇല്ല. കഴിഞ്ഞദിവസം ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ മേഖലയിലെ പട്ടികജാതി--വർഗ വിഭാഗങ്ങൾക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലും കോളനിയിൽനിന്നുള്ളവരെ പങ്കെടുപ്പിക്കാൻ ബന്ധപ്പെട്ടവർ താൽപര്യം കാണിച്ചില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.