കേളകം: കാട്ടാനകളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ആറളം കാർഷിക ഫാമിലെ തൊഴിലാളികളും ജീവനക്കാരും വളയൻചാലിലെ ആറളം വന്യജീവിസങ്കേതം ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി. ഫാമിെൻറ 1, 2, 3, 4 ബ്ലോക്കുകളിൽ മാസങ്ങളായി ഒമ്പതോളം കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ഫാമിെൻറ കാർഷികവിളകൾ ഒന്നാകെ നശിപ്പിക്കുന്ന കാട്ടാനകൾ തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. മാർച്ച് ആറളം പൊലീസ് അഡീഷനൽ എസ്.ഐ ജോർജിെൻറ നേതൃത്വത്തിൽ ഓഫിസ് ഗേറ്റിനടുത്ത് തടഞ്ഞു. തുടർന്ന് തൊഴിലാളികളും ജീവനക്കാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് സി.പി.എം നേതാവ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ അഡ്വ. ബിനോയ് കുര്യൻ, പി.ഡി. ജോസ്, കെ.ബി. ഉത്തമൻ, ഐ.എൻ.ടി.യു.സി നേതാക്കളായ ആർ. ബാലകൃഷ്ണപിള്ള, ആൻറണി ജേക്കബ്, എ.ഐ.ടി.യു.സി നേതാവ് പി.ജെ. ബേബി, പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ജനാർദനൻ സ്വാഗതം പറഞ്ഞു. ഫാമിലെ മുഴുവൻ തൊഴിലാളികളും ജീവനക്കാരും സമരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.