മട്ടന്നൂര്‍ ഫെസ്​റ്റിന്​ തുടക്കമായി

മട്ടന്നൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി, മട്ടന്നൂര്‍ മിനി സ്‌പോർട്സ് ക്ലബ്, ഇടവേലിക്കല്‍ റെഡ് ആര്‍മി ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മട്ടന്നൂര്‍ ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണു ഉദ്ഘാടനം ചെയ്തു. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഫ്ലവര്‍ ഷോ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമനും അമ്യൂസ്‌മ​െൻറ് പാര്‍ക്ക് മണിയപ്പള്ളി ആബൂട്ടി ഹാജിയും ഉദ്ഘാടനം ചെയ്തു. കെ.വി. ജയചന്ദ്രന്‍, എന്‍.വി. ചന്ദ്രബാബു, എം. ദാമോദരന്‍ മാസ്റ്റര്‍, ഇ.പി. ഷംസുദ്ദീന്‍, കെ.പി. രമേശന്‍, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, അമിയേരി അച്യുതന്‍, സി. കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജി. കുമാരന്‍ നായര്‍ സ്വാഗതവും കെ.പി. രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അവതരിപ്പിച്ചു. 12 ദിവസം നീളുന്ന ഫെസ്റ്റില്‍ അമ്യൂസ്‌മ​െൻറ് പാര്‍ക്ക്, ഭക്ഷ്യമേള, കാര്‍ഷികമേള, ഓട്ടോമേള, ആരോഗ്യ, വിദ്യാഭ്യാസ പ്രദര്‍ശനം എന്നിവയോടൊപ്പം എല്ലാദിവസവും രാത്രി ഏഴിന് വിവിധ കലാപരിപാടികളും നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആബിദ് കണ്ണൂര്‍ നേതൃത്വം നല്‍കുന്ന ഗാനമേള, ശനിയാഴ്ച കൊച്ചിന്‍ സ്റ്റേജ് ഇന്ത്യയുടെ കോമഡി ഷോ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.