മട്ടന്നൂര്‍: ധര്‍മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരത് പെട്രോളിയം കോര്‍പറേഷെൻറ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട എട്ട; ഗ്രാമങ്ങളിലെ 320 വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം ലഭ്യമാക്കുന്ന വിദ്യാദര്‍ശന്‍ എന്ന സമഗ്ര ശിശുവിദ്യാഭ്യാസ വ്യക്തിത്വ വികാസപദ്ധതിക്ക് തുടക്കംകുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, വ്യക്തിത്വ വികാസ പരിശീലനം എന്നിവ ഏര്‍പ്പെടുത്തും. 6, 7, 8 ക്ലാസുകളില്‍ പഠിക്കുന്ന ഓരോ ഗ്രാമത്തിലെയും 40 കുട്ടികള്‍ക്ക് വീതമാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് വിദ്യാദര്‍ശന്‍ ഏര്‍പ്പെടുത്തുന്നത്. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്‍പ്പെടെയുള്ള പരിശീലനവും പദ്ധതിയുടെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10ന് മട്ടന്നൂര്‍ അരോമയില്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പേരാവൂര്‍, കാക്കയങ്ങാട്, തൊക്കിലങ്ങാടി, ആയിത്തറ, കയനി, കിളിയങ്ങാട്, കോളാരി, കീഴല്ലൂര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെന്ന് േപ്രാജക്ട് കോ-ഓഡിനേറ്റര്‍ കെ. ബാനിഷ്, വിദ്യാദര്‍ശന്‍ അംഗങ്ങളായ വി.എം. കാര്‍ത്തിേകയന്‍, എം.വി. ദിലീപ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.