കൂത്തുപറമ്പ് പുതിയ ബസ്​സ്​റ്റാൻഡിന് മന്ത്രി കെ.ടി. ജലീൽ തറക്കല്ലിടും

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിർമിക്കുന്ന പുതിയ ബസ്സ്റ്റാൻഡിന് മാർച്ച് മൂന്നിന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ തറക്കല്ലിടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ ജില്ലയിലെ ഏറ്റവും വലിയ ബസ്സ്റ്റാൻഡാണ് കൂത്തുപറമ്പിൽ നിർമിക്കുന്നത്. തലശ്ശേരി-കൂർഗ് അന്തർസംസ്ഥാന പാതയോട് ചേർന്ന് നഗരസഭ വിലക്കെടുത്ത 10.75 ഏക്കർ സ്ഥലത്താണ് പുതിയ ബസ്സ്റ്റാൻഡ്. 75 കോടിയോളം രൂപ െചലവിൽ ആധുനികസൗകര്യങ്ങളോടെയാണ് നിർമാണം. വിശാലമായ ബസ് പാർക്കിങ് ഏരിയയോടൊപ്പം നാലുനില ഷോപ്പിങ് കോംപ്ലക്സ്, ടൗൺ ഹാൾ, ഓഫിസ് കോംപ്ലക്സ്, മിനി പാർക്ക്, ടൗൺ സ്ക്വയർ, കാർ പാർക്കിങ് ഏരിയ, നീന്തൽക്കുളം എന്നിവയും നിർമിക്കും. തിരുവനന്തപുരം ആസ്ഥാനമായ ജിറ്റ് പാക്ക് ആണ് വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കിയത്. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.