മുഴപ്പിലങ്ങാട്:- തീരദേശത്ത് വീടുവെച്ച് താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എടക്കാട് ഏരിയ സമ്മേളനം ആവശ്യെപ്പട്ടു. മുഴപ്പിലങ്ങാട് ഫിഷ് ലാൻഡിങ് സെൻററിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, തീരദേശത്ത് താൽക്കാലിക നമ്പർ ലഭിച്ച വീടുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതി കുറക്കാൻ നടപടി സ്വീകരിക്കുക എന്നിവയും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് പടന്നക്കണ്ടി ചന്ദ്രൻസ്മാരക ഹാളിൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.വി. കുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് ഉമ്മലിൽ റയീസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കോട്ടയിൽ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിയൻ ജില്ല സെക്രട്ടറി എൻ.പി. ശ്രീനാഥ്, എം. രാധാകൃഷ്ണൻ, സി. ശാന്ത, എ. സജിത്ത്, എം. അസ്കർ, കെ.എസ്. ബോബൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ:- ഉമ്മലിൽ റയീസ് (പ്രസി), സി. ശാന്ത, എം. അസ്കർ (വൈസ് പ്രസി), കോട്ടയിൽ ബാബു (സെക്ര), അറത്തിൽ സജിത്ത്, കെ.കെ. നിസാർ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.