മികച്ച പി.ടി.എക്കുള്ള പുരസ്കാരം ചെണ്ടയാട് യു.പി സ്കൂളിന്

പാനൂർ: ഉപജില്ലയിലെ . സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് ഈയൊരു നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പി.ടി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം നടത്തിയ വികസന സെമിനാറിൽ രൂപംകൊണ്ട വിഷൻ 2020 പദ്ധതിയിൽ തീരുമാനിച്ച പ്രവർത്തനങ്ങളിൽ 85 ശതമാനവും ഒരുവർഷംകൊണ്ട് പൂർത്തിയായി. ഒന്നാം ക്ലാസ് ഒന്നാന്തരമാക്കൽ, കുട്ടികൾക്ക് ലഘുഭക്ഷണം, ഭക്ഷണശാല, കോർണർ പി.ടി.എ, ബോധവത്കരണ ക്ലാസ്, വൃക്കരോഗ നിർണയക്യാമ്പ്, മെഡിക്കൽ എക്സിബിഷൻ, പൂർവവിദ്യാർഥി സംഗമം, ജൈവ പച്ചക്കറി കൃഷി, ഉച്ചഭക്ഷണം വിഭവസമ്പന്നമാക്കൽ, കുട്ടികളെ ആകർഷിക്കുന്ന ക്ലാസ്മുറി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വെള്ളിയാഴ്ച ഉച്ച രണ്ടിന് നടക്കുന്ന അവാർഡ് വിതരണചടങ്ങ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്യും. സി.കെ. സുനിൽകുമാർ അവാർഡ് നൽകും. ഞരളത്ത് ഹരിഗോവിന്ദൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ സി. മനോഹരൻ, പി.ടി.എ വൈസ് പ്രസിഡൻറ് എം. ഷജിത്ത്, കെ. സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.