തലശ്ശേരി: 150ാം വാർഷികം ആഘോഷിക്കുന്ന തലശ്ശേരി നഗരസഭയെ കോർപറേഷനാക്കി ഉയർത്തുക, ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക, തലശ്ശേരി-മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് തലശ്ശേരി-കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈ മാസം 12, 13 തീയതികളിൽ തലശ്ശേരി രക്ഷായാത്ര സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ ഒമ്പതിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന രക്ഷായാത്ര ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട് ആറിന് പാനൂർ ടൗണിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.