കണ്ണൂർ: നൂറുശതമാനം വസ്തുനികുതി പിരിച്ചെടുത്ത് ജില്ലയിൽ രണ്ടാംസ്ഥാനം നേടിയ ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിെൻറ അനുമോദനം. 2017-18 സാമ്പത്തികവര്‍ഷത്തെ വസ്തുനികുതി മുഴുവനും സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പിരിച്ചെടുക്കുകയായിരുന്നു. ഉൗർജിത നികുതിപിരിവ് ക്യാമ്പുകളും ജനകീയപ്രചാരണവും നടത്തിയാണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്. പഞ്ചായത്തിൽ നടന്ന അനുമോദനചടങ്ങ് പ്രസിഡൻറ് പി.വി. അസ്സന്‍കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. യൂനിറ്റ് സീനിയര്‍ സൂപ്രണ്ട് എം.ടി. ഗോപി ഉപഹാരം നൽകി. ജൂനിയര്‍ സൂപ്രണ്ട് കെ. മോഹനൻ, സ്ഥിരംസമിതി ചെയർമാന്മാർ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ബി. ഷംസുദ്ദീന്‍ സ്വാഗതവും ഹെഡ്ക്ലർക്ക് ടി.പി. ശ്രീജയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.