ഗർഭിണിക്ക്​ സീറ്റ്: മധ്യവയസ്​കനെ ബസിൽനിന്ന്​ തള്ളിയിട്ട സംഭവത്തിൽ ഒരാൾ അസ്​റ്റിൽ

കണ്ണൂർ: ഗർഭിണിക്ക് ബസിൽ സീറ്റൊഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ട ഗൃഹനാഥനെ ബസിൽനിന്ന് റോഡിൽ തള്ളിയിട്ട് മർദിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ സ്വദേശി ഉണ്ണികൃഷ്ണനെയാണ് (28) ടൗൺ െപാലീസ് അറസ്റ്റ് ചെയ്തത്. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പിൽ പി.വി. രാജൻ (50) ആണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ അക്രമത്തിന് ഇരയായത്. ബസിൽനിന്നു താഴെവീണ് പരിക്കേറ്റ രാജൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജൻ ഭാര്യ സവിതക്കൊപ്പം സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ കണ്ണൂർ സ്റ്റേഡിയം കോർണറിലെത്തിയപ്പോഴാണു തള്ളി താഴെയിട്ടത്. ബസിൽ കയറിയ ഗർഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാൻ ഇരുന്ന് യാത്ര ചെയ്യുന്നവരോട് രാജൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് ചോദ്യം ചെയ്ത മൂന്നുപേർ മർദിച്ച് തള്ളിയിട്ടെന്നാണു പരാതി. റോഡിൽ വീണ ശേഷവും ഇദ്ദേഹത്തെ ബസിൽനിന്നിറങ്ങി യുവാക്കൾ മർദിച്ചെന്നാണ് ആക്ഷേപം. വീഴ്ചയിൽ നടപ്പാതയിലെ സ്ലാബിൽ തലയിടിച്ചതിനാൽ അബോധാവസ്ഥയിലായ രാജനെ പരിസരത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. ഉണ്ണികൃഷ്ണനോടൊപ്പം രാജനുമായി വാക്കേറ്റത്തിലേർപ്പെട്ട മറ്റു രണ്ടുപേരെ കണ്ടെത്താൻ െപാലീസ് അന്വേഷണം ഉൗർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.