പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിനായി പുതുതായി രേഖപ്പെടുത്തിയ സ്ഥലത്തിെൻറ സർവേ നടപടികൾ തുടങ്ങി. പാപ്പിനിശ്ശേരി തുരുത്തി മുതൽ കീച്ചേരി വരെയുള്ള സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച മാർക്ക് ചെയ്തത്. ഇത് മൂന്നാംവട്ടമാണ് സ്ഥലത്തിെൻറ അലൈൻമെൻറിൽ മാറ്റം വരുത്തി സർവേ നടത്തിയത്. വേളാപുരം പാലത്തിനടുത്ത അമലോത്ഭവ ദേവാലയത്തിന് മുൻവശത്തുനിന്നാണ് ദേശീയപാതയിൽ നിന്നും വേറിട്ട് പാപ്പിനിശ്ശേരി തുരുത്തിയിലേക്ക് പുതിയപാത കടന്നുപോവുക. തുരുത്തി വഴി വളപട്ടണം പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിലൂടെ കാട്ടാമ്പള്ളി കോട്ടക്കുന്നിൽ ചേരുന്ന രീതിയിലാണ് പുതിയ അലൈൻമെൻറ്. തുരുത്തി ഭാഗത്ത് സർവേ നടപടികൾക്കെതിരെ കുടിയൊഴിക്കപ്പെടുന്ന വീട്ടുകാരും സ്ഥല ഉടമകളും പ്രതിഷേധം ഉയർത്തിയിരുന്നു. നിലവിലുള്ള പാർപ്പിടങ്ങൾ നശിപ്പിച്ചുകൊണ്ടുള്ള സർവേ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. എന്നാൽ, വേളാപുരം ഭാഗത്ത് നിരവധി കടകൾ പൊളിച്ചുനീക്കേണ്ടി വരുമെങ്കിലും വലിയ എതിർപ്പൊന്നും സർവേക്കെതിരെ ഉയർന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.