മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം

കണ്ണൂർ: ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത 10-ാംതരം പാസായ 20നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എറണാകുളത്താണ് പരിശീലനം. വിവിധ മത്സ്യബന്ധനരീതികൾ, മത്സ്യബന്ധന ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ സീമെൻഷിപ് എന്നീ വിഷയങ്ങളിൽ ആറു ദിവസത്തെ പരിശീലനമാണ് നൽകുക. പരിശീലനദിനങ്ങളിൽ 500 രൂപ സ്റ്റൈപൻഡ്, യാത്രാബത്ത, ഭക്ഷണം, താമസസൗകര്യം എന്നിവ ലഭിക്കും. താൽപര്യമുള്ളവർ ബുധനാഴ്ച അഞ്ചിനുമുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡറയക്ടറുടെ ഓഫിസിലോ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫിസിലോ മത്സ്യഭവനുകളിലോ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.