മദ്യവിരുദ്ധ ജനകീയമുന്നണി കാൽനടജാഥ 15ന്​

കണ്ണൂർ: പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധന അധികാരം എടുത്തുകളഞ്ഞ സർക്കാർനടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് ജില്ലയിൽ കാൽനട പ്രചാരണജാഥ നടത്താൻ മദ്യനിരോധന ജനകീയമുന്നണി ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായാണിത്. 15ന് രാവിലെ 10ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് തുടക്കംകുറിക്കുന്ന ജാഥ, തെക്കീബസാർ, കാൽടെക്സ്, താണ, കണ്ണൂർസിറ്റി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് അേഞ്ചാടെ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിക്കും. യോഗത്തിൽ ചെയർമാൻ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. രാജൻ കോരമ്പേത്ത്, അഹ്മദ് മാണിയൂർ, അഷ്റഫ് മമ്പറം, എ. രഘു മാസ്റ്റർ, മോഹനൻ പൊന്നമ്പത്ത്, അബ്ദുൽ കരീം സലഫി, അൻസാർ ഉളിയിൽ, ടി. ചന്ദ്രൻ, എം. ബാലൻ, സുരേഷ്കുമാർ അരിപ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.