ആർ.എം.എസ്​ ജീവനക്കാരുടെ ധർണ

കണ്ണൂർ: ആർ.എം.എസ് ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി ജീവനക്കാർ ആർ.എം.എസ് േപാസ്റ്റ് ഒാഫിസ് പടിക്കൽ ധർണ നടത്തി. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, എല്ലാ ഒഴിവുകളിലും നിയമനം നടത്തുക, കാഷ്വൽ കണ്ടിൻജൻറ് ദിവസ വേതന മസ്ദൂർമാരെ സ്ഥിരപ്പെടുത്തുക, കരാർവത്കരണവും ഒൗട്ട്സോഴ്സിങ്ങും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിലായിരുന്നു ധർണ. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദനൻ, പി.വി. രാജേന്ദ്രൻ, പി. മനോഹരൻ, പി. മോഹനൻ, എം.എസ്. രാജേന്ദ്രൻ, ഒ. സുധീഷ്, കെ. നിധീഷ്, പി.ടി. ജോർജ്, എൻ. നിഖിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.