തളിപ്പറമ്പ്: ഉന്നതനിലയിലുള്ള മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് അമ്മയുടെ പരാതി. അമ്മയെ െപാലീസ് വൃദ്ധസദനത്തിലാക്കി. മുയ്യം വടക്കാഞ്ചേരിയിലെ തറമ്മല്‍ കല്യാണിയമ്മക്കാണ് (82) ഈ ദുര്‍ഗതി. വീണ് പരിക്കേറ്റ് പരസഹായംകൂടാതെ ജീവിക്കാന്‍ സാധിക്കാതെവന്നതോടെയാണ് ഇവര്‍ മക്കള്‍ക്കെതിരെ പരാതിയുമായി തളിപ്പറമ്പ് െപാലീസ് സ്‌റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ. സുധാകരൻ മക്കളെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും സംരക്ഷണം ഏറ്റെടുക്കാത്തതിനാല്‍ പട്ടുവം ദീനസേവനസഭയുടെ സെൻറ് ലൂക്ക് ഹോമിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് രാഘവന്‍ 20 വര്‍ഷം മുമ്പ് മരിച്ചശേഷവും കൂലിപ്പണിചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. കര്‍ഷകത്തൊഴിലാളിയായിരുന്ന ഇരുവരും ഏറെ കഷ്ടപ്പെട്ടാണ് മൂന്നു മക്കളെയും പഠിപ്പിച്ച് ഉന്നതനിലയിലെത്തിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.