കണ്ണൂർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് കർമപരിപാടികൾ ആവിഷ്കരിച്ച് ജില്ല യു.ഡി.എഫ് നേതൃയോഗം. തിങ്കളാഴ്ച നടന്ന യോഗമാണ് കർമപരിപാടികൾ തീരുമാനിച്ചത്. ഫെബ്രുവരി 10ന് വൈകീട്ട് മൂന്നിന് കണ്ണൂർ ഗുരുഭവനിൽ ജില്ല നേതൃയോഗം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല പെങ്കടുക്കും. സംസ്ഥാന, ജില്ല, നിയോജക മണ്ഡലം നേതാക്കളാണ് യോഗത്തിൽ പെങ്കടുക്കുക. മാർച്ച് 10ന് ജില്ലയിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ രാപ്പകൽ സമരം നടത്താനും തീരുമാനിച്ചു. ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർക്കും വീടുകൾക്കും േനരെ സി.പി.എം നടത്തുന്ന വ്യാപകമായ ആക്രമണങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണെമന്ന് യോഗം അഭ്യർഥിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. െക.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.െക. അബ്ദുൽ ഖാദർ മൗലവി, സതീശൻ പാച്ചേനി, എം. നാരായണൻ കുട്ടി, പി. കുഞ്ഞുമുഹമ്മദ്, വി.പി. വമ്പൻ, സി.എ. അജീർ, ഇല്ലിക്കൽ അഗസ്തി, അബ്ദുൽ കരീം ചേലേരി, മനോജ്, സുരേഷ്ബാബു എളയാവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.