പരിശീലനം നൽകി

കണ്ണൂർ: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന നീതം -2018' ജെൻഡർ കാമ്പയിനോടനുബന്ധിച്ച് ജില്ലതല ജെൻഡർ റിസോഴ്സ്പേഴ്സന്മാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല മിഷൻ കോ-ഓഡിനേറ്റർ ഡോ. എം. സുർജിത്ത് ഉദ്ഘാടനം ചെയ്തു. അസി. ജില്ല മിഷൻ കോ-ഓഡിനേറ്റർ പി.കെ. ബിന്ദു സംസാരിച്ചു. ജില്ല ജെൻഡർ േപ്രാഗ്രാം മാനേജർ കെ.എൻ. നൈൽ ക്ലാസെടുത്തു. ഏഴ്, എട്ട് തീയതികളിൽ അയൽക്കൂട്ടം ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം നടക്കും. ഫെബ്രുവരി 10ന് ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും അതിക്രമങ്ങൾക്കെതിരായ പഠനപ്രവർത്തനവും കുടുംബസംഗമവും സംഘടിപ്പിക്കും. 'കുടുംബത്തിലെ ജനാധിപത്യം' എന്ന വിഷയത്തിൽ സമഗ്ര ചർച്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.