ലീഗ്​ സംസ്​ഥാന കൗൺസിലിലേക്ക്​ ഉദുമയിൽ കടുത്ത മത്സരം; ജില്ല ട്രഷറർ തോറ്റു

കാസർകോട്: മുസ്ലിംലീഗ് ഉദുമ മണ്ഡലത്തിൽനിന്ന് സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പിൽ ജില്ല ട്രഷറർ മണ്ഡലം പ്രസിഡൻറിനോട് തോറ്റു. ലീഗിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഉദുമയിൽ ജില്ല ട്രഷറർ കല്ലട്ര മാഹിൻ, മണ്ഡലം പ്രസിഡൻറ് കെ.ഇ.എ. ബക്കറിനോടാണ് തോറ്റത്. ജില്ലയിൽ മുസ്ലിംലീഗി​െൻറ അഞ്ച് മണ്ഡലങ്ങളിൽ ഗ്രൂപ്പ്യുദ്ധം ശക്തമായി നിലനിൽക്കുന്ന മണ്ഡലമാണ് ഉദുമ. കല്ലട്ര മാഹിൻ ഒരുഭാഗത്തും കെ.ഇ.എ. ബക്കർ മറുഭാഗത്തുമായാണ് ഗ്രൂപ്പുപോര് നടക്കുന്നത്. മണ്ഡലത്തിൽനിന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് ലീഗിലെ രീതി. ഇതുപ്രകാരം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നാലിലും സമവായത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തു. ഉദുമയിൽ പോര് കടുത്തപ്പോൾ വോെട്ടടുപ്പ് നടത്തേണ്ടിവന്നു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. 70 മണ്ഡലം കൗൺസിൽ അംഗങ്ങളിൽ 60 േപർ വോട്ടുചെയ്യാനെത്തി. സമവായം പരാജയപ്പെട്ടതിനെ തുടർന്ന് അംഗങ്ങൾ രഹസ്യബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കല്ലട്ര 23ഉം ബക്കർ 37ഉം വോട്ട് നേടി. മൂന്നുമാസം മുമ്പ് കല്ലട്ര മാഹിൻ ഹാജി ഉദുമ മണ്ഡലം പ്രസിഡൻറായിരുന്നു. പിന്നീട്, ജില്ല ട്രഷറർ ആയി െതരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലട്ര മാഹിനിൽനിന്ന് മണ്ഡലം പ്രസിഡൻറ് സ്ഥാനത്തി​െൻറ രാജി എഴുതിവാങ്ങിയാണ് കെ.ഇ.എ. ബക്കറിനെ മണ്ഡലം പ്രസിഡൻറാക്കിയത്. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സമയത്ത് ജില്ല വൈസ് പ്രസിഡൻറായിരുന്ന കല്ലട്ര മാഹിൻ തൽസ്ഥാനം രാജിവെച്ച് ലീഗിനെ സമ്മർദത്തിലാക്കിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്നുവരെ പറഞ്ഞുകേട്ടിടത്തുനിന്ന് കുഞ്ഞാലിക്കുട്ടിയുൾെപ്പടെയുള്ളവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ലീഗി​െൻറ നേതൃനിരയിൽ ശക്തനായ കല്ലട്രയുടെ സംസ്ഥാന കൗൺസിൽ സ്ഥാനത്തേക്കുള്ള പരാജയം ലീഗിൽ ചർച്ചയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.