സമൂഹ മാധ്യമങ്ങളും സംസ്ഥാനത്തിന് പുറത്തെ കുറ്റവാളികളും കുഴപ്പം സൃഷ്ടിക്കുന്നു ---ഡി.ജി.പി രാജേഷ് ദിവാന്‍ കാസർകോട്: സമൂഹ മാധ്യമ ശൃംഖല ഉപയോഗിച്ച് നടത്തുന്ന ഉൗഹാപോഹങ്ങളും സംസ്ഥാനത്തിന് പുറത്തുള്ള കുറ്റവാളികളും ഇവിടെ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്നത് ഏറെയും തെറ്റായ വാർത്തകളാണ്. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്ക് ഒരു ദാക്ഷിണ്യവും പൊലീസ് നൽകില്ല. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ എല്ലാ സംവിധാനവും ഉപയോഗിച്ച് പൊലീസ് പിടികൂടുന്നുണ്ട്. യൂനിഫോം ധരിച്ച് ഏത് പൊലീസുകാരനും വാഹനപരിശോധന നടത്താം. ബൈക്കുകളാണ് അക്രമങ്ങളിൽ ഏറെയും ഉപയോഗിക്കുന്നത്. പരിശോധന ഇനിയും തുടരും. ജില്ലയില്‍ മതസൗഹാര്‍ദവും പരസ്പര വിശ്വാസവും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. കുഴപ്പക്കാരില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. മംഗളൂരു ഉൾെപ്പടെയുള്ള കർണാടക അതിര്‍ത്തികളിലെ സ്വാധീനം ഉപയോഗിച്ചാണ് ചിലർ കാസര്‍കോട് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അതിന് ആരെയും അനുവദിക്കില്ല. ലഭ്യമാകുന്ന ഏത് വിവരവും ആര്‍ക്കും പൊലീസിനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.