റോഡ് നവീകരണം: പഴയങ്ങാടി-^കുപ്പം റോഡ്​ കുഴിച്ചു; മുന്നൂറിലധികം ടെലിഫോണുകൾ നിശ്ചലമായി

റോഡ് നവീകരണം: പഴയങ്ങാടി--കുപ്പം റോഡ് കുഴിച്ചു; മുന്നൂറിലധികം ടെലിഫോണുകൾ നിശ്ചലമായി പഴയങ്ങാടി: പഴയങ്ങാടി-എരിപുരം--ഏഴോം--കുപ്പം റോഡ് നവീകരണത്തി​െൻറ ഭാഗമായി റോഡ് താഴ്ത്താൻ കുഴിയെടുത്തതിനെ തുടർന്ന് കാബിൾ തകർന്നതിനാൽ മുന്നൂറിലധികം ഫോണുകൾ നിശ്ചലമായി. കാബിൾ തകർന്ന് ഫോണും ഇൻറർനെറ്റ് സംവിധാനവും നിശ്ചലമായിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും അധികൃതർ നിസ്സംഗത തുടരുന്നതിനെതിരെ പരാതിയുണ്ട്. പഴയ ജെ.ടി.എസ് പരിസരത്താണ് റോഡി​െൻറ ഉയരം കുറക്കുന്നതിനായി രണ്ടുമാസക്കാലമായി കുഴിയെടുക്കൽ തുടരുന്നത്. ചെങ്കൽപാറയുള്ള റോഡിൽനിന്ന് കല്ലുകൾ പൊട്ടിച്ചെടുത്താണ് റോഡി​െൻറ ഉയരം കുറക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കുഴിയെടുത്തതോടെയാണ് മേഖലയിലെ ബി.എസ്.എൻ.എൽ കാബിളുകൾ തകർന്ന് ഫോണുകൾ നിശ്ചലമായത്. പുല്ലാഞ്ഞിട, അടുത്തില ഈസ്റ്റ്, ചെങ്ങൽ, നെരുവമ്പ്രം മേഖലകളിലെ 304 ഫോണുകൾ നിശ്ചലമായതായാണ് കണക്ക്. ഫോണുകളും ഇൻറർനെറ്റ് സംവിധാനവും നിലച്ചതോടെ വിദ്യാലയങ്ങൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളുടെ പ്രവർത്തനം താറുമാറായി. 200 മീറ്ററിലധികം കുഴിയെടുത്ത മേഖലയിൽനിന്ന് പൊട്ടിച്ച കല്ലുകൾ ദിവസങ്ങളായി മാറ്റിയിടാത്തതിനാൽ കാബിളുകൾ തകർന്നത് എവിടെയാണെന്ന് ബി.എസ്.എൻ.എൽ അധികൃതർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.