കാസർകോട്​ പാക്കേജ്​ ഫണ്ട്​ എൻഡോസൾഫാൻ പുനരധിവാസത്തിനും ഉപയോഗിക്കാം

കാസർകോട്: കാസർകോട് വികസന പാക്കേജിന് അനുവദിച്ച തുകയിൽ ഒരുഭാഗം ആവശ്യമെങ്കിൽ എൻഡോസൾഫാൻ പാക്കേജിനുവേണ്ടി വിനിയോഗിക്കാമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജില്ലയുടെ അവികസിതാവസ്ഥ പരിഹരിക്കാൻ പ്രഭാകരൻ കമീഷൻ റിപ്പോർട്ട് പ്രകാരം അനുവദിച്ച ഫണ്ട് എൻഡോസൾഫാൻ പുനരധിവാസ പാക്കേജിന് ഉപയോഗപ്പെടുത്തുന്നത് വികസന പദ്ധതികളെ ബാധിക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. 2013 മുതൽ 2017-18വരെ 273 കോടി രൂപയാണ് പാക്കേജിന് ബജറ്റ് വിഹിതമായി അനുവദിച്ചത്. ഇതിൽ 115.09 കോടി രൂപ മാത്രമാണ് ഇതേവരെ ചെലവഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.