മംഗളൂരു: ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രഫ. എം.എം. കലബുറഗിയുടെ ഘാതകരെ കണ്ടെത്താനാവാതെ മൂന്ന് വർഷങ്ങൾ കടന്നുപോയി. 2015 ആഗസ്റ്റ് 30നായിരുന്നു കന്നട സർവകലാശാല മുൻ വൈസ്ചാൻസലറായ കലബുറഗി ദാർവാഡിലെ കല്യാണനഗർ ഹൗസിൽ വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗങ്ങളിൽ വിദ്യാർഥിയെന്ന് പരിചയപ്പെടുത്തിയ യുവാവ് നിറയൊഴിച്ചശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സർക്കാർ കേസ് സി.ഐ.ഡിക്ക് കൈമാറിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം (എസ്.ഐ.ടി) അറസ്റ്റ്ചെയ്ത 12 പേരിൽ ഉഡുപ്പി സ്വദേശി സുജീത്കുമാർ, ഹുബ്ബള്ളിയിലെ ഗണേഷ് മിസ്കിൻ എന്നിവർക്ക് കലബുറഗിവധവുമായി ബന്ധമുണ്ടെന്ന സംശയം മാത്രമാണ് ഇതുവരെ ലഭ്യമായ തുമ്പ്. സി.ഐ.ഡി അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് ഗൗരിലങ്കേഷ്, കലബുറഗി, പൻസാരെ, ദാഭോൽകർ ഹത്യവിരോധി ഹോരാട്ട സമിതി കൺവീനർ ബസവരാജ് സുലിഭാവി പറഞ്ഞു. എസ്.ഐ.ടിയുടെ കണ്ടെത്തലുകൾ മുൻനിർത്തി കേസ് അന്വേഷണം അവരെ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.