കണ്ണൂർ വിമാനത്താവളത്തിൽ കാലിബ്രേഷന്‍ വിമാനമിറങ്ങി

മട്ടന്നൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിന് മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഇടത്തരം കാലിബ്രേഷന്‍ വിമാനം പദ്ധതി പ്രദേശത്തെത്തി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 4.32നാണ് വിമാനത്താവളത്തിലിറങ്ങിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോണിയര്‍ വിഭാഗത്തിൽപെട്ട വിമാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അസി. ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ വി.എൻ. പ്രസാദി​െൻറ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ഉണ്ടായിരുന്നത്. വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമ​െൻറ് ലാൻഡിങ് സിസ്റ്റത്തി​െൻറ (ഐ.എല്‍.എസ്) കാലിബ്രേഷന്‍ ടെസ്റ്റ് ഇന്നു രാവിലെമുതല്‍ നടക്കും. ഇതിനായി വിമാനം മൂന്നുമണിക്കൂറോളം മൂര്‍ഖന്‍പറമ്പില്‍ വട്ടമിട്ടു പറക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ തിരിച്ചുപോകും. അടുത്തദിവസംതന്നെ ഡി.ജി.സി.എയുടെ പരിശോധനക്കായി വീണ്ടും വിമാനമെത്തും. അന്തരീക്ഷവിജ്ഞാന വിഭാഗം ഉദ്യോഗസ്ഥര്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തും. ഇതിനായി പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഉദ്യോഗസ്ഥസംഘമെത്തുക. ഇതോടൊപ്പം കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ വിമാനത്താവളത്തിലെത്തിക്കും. കാറ്റ്, മഴ, വെയിൽ, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളാണ് എത്തിക്കുക. കാലിബ്രേഷന്‍ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നേരേത്തതന്നെ തയാറായിരുന്നുവെങ്കിലും കനത്ത മഴകാരണം തീരുമാനം നീളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.