ദുരിതബാധിതര്‍ക്ക് മലയോരത്തുനിന്ന് സഹായം

ചെറുപുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചെറുപുഴ യൂനിറ്റ് വ്യാപാരി-വ്യവസായി ഏകോപന സമിതി അംഗങ്ങളില്‍ നിന്നും സമാഹരിച്ച 1,30,000 രൂപ യൂനിറ്റ് പ്രസിഡൻറ് ജെ. സെബാസ്റ്റ്യന്‍ സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരിക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സ്വരൂപിച്ച് വയനാട്ടിലേക്ക് ദുരിതാശ്വാസ സഹായവണ്ടി അയച്ചു. പുളിങ്ങോത്തുനടന്ന ചടങ്ങില്‍ ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് റോഷി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. കോലുവള്ളി തിരുകുടുംബ ദേവാലയത്തി​െൻറ നേതൃത്വത്തില്‍ മാനന്തവാടി കരിമാലി പള്ളിയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലേക്ക് അരിയും ഭക്ഷ്യവസ്തുക്കളുമായി വാഹനം അയച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിങ്ങോം സര്‍വിസ് സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപ നല്‍കി. സി. കൃഷ്ണന്‍ എം.എല്‍.എ ബാങ്ക് പ്രസിഡൻറ് കെ. കണ്ണനില്‍ നിന്ന് തുക ഏറ്റുവാങ്ങി. പെരിങ്ങോം വയക്കര കുടുംബശ്രീ സി.ഡി.എസ് 6,28,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചെറുപുഴയിലെ പ്രശാന്ത് ഹോട്ടല്‍ ഒരു ദിവസത്തെ വരുമാനവും തൊഴിലാളികളുടെ വേതനവും ചേര്‍ത്ത് 46,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീന്‍ തുക ഏറ്റുവാങ്ങി. ചെറുപുഴയിലെ മത്സ്യത്തൊഴിലാളികള്‍ 13600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കെ.പി. റഷീദ്, ഷെഫീക്ക് പ്രാപ്പൊയില്‍, അഷറഫ്, ഇസ്മായില്‍, പ്രിയേഷ്, നജീബ് എന്നിവര്‍ ചേര്‍ന്നാണ് തുക നല്‍കിയത്. പുണെയിലെ പ്രൈഡ് വേള്‍ഡ് സിറ്റി സൊസൈറ്റിയിലെ അംഗങ്ങളായ ചെറുപുഴ സ്വദേശികള്‍ പി.എം.നൗഷാദ്, എന്‍.വി.വിപിന്‍, ദേവ്,റിതേഷ്, ജിമ്മി, രതീഷ്, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നുലക്ഷത്തോളം രൂപയുടെ ഭക്ഷണസാധനങ്ങളും മരുന്നും ദുരിതബാധിതര്‍ക്കെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.