കണ്ണൂർ: കണ്ണൂർ വനിത സബ് ജയിലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിക്കാനിടയാക്കിയതിൽ ജയിലധികൃതരുടെ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ. പട്ടാപ്പകൽ ജയിലിനുള്ളിൽ നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ജയിൽ മേധാവികൾ റിപ്പോർട്ട് തേടിയിട്ടുണ്ട്. തടവുകാരെ നിരീക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ടവർക്കെതിരെയാണ് അന്വേഷണം. പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ വെള്ളിയാഴ്ച രാവിലെ 9.30ഒാടെയാണ് ജയിൽ വളപ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5.30നും ആറിനുമിടയിലാണ് അന്തേവാസികളെ സാധാരണ പുറേത്തക്ക് വിടുക. ഇന്നലെയും അങ്ങനെയായിരുന്നു. ജയിൽ ഫാമിലെ പശുവിനെ കറന്ന് പാൽ ഏൽപിച്ച സൗമ്യ, പ്രഭാത ഭക്ഷണവും കഴിച്ച് പശുവിന് പുല്ലരിയാൻ ജയിൽ വളപ്പിലേക്ക് പോവുകയായിരുന്നു. ഇൗ സമയത്ത് നിരീക്ഷണത്തിന് ജയിൽ ജീവനക്കാർ ആരും കൂടെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സാരിയിൽ കുരുക്കിട്ട് ജീവനൊടുക്കാൻ സൗമ്യക്ക് സാധിച്ചത്. ഏറെ സമയത്തിനുശേഷം സഹതടവുകാരാണ് സൗമ്യയെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സബ്ജയിലിലെ നിരീക്ഷണ സംവിധാനത്തിെൻറ കുറവിലേക്കാണ് ഇവയെല്ലാം സൂചന നൽകുന്നത്. ഏപ്രിൽ 24നാണ് സൗമ്യ റിമാൻഡ് തടവുകാരിയായി കണ്ണൂർ വനിത സബ് ജയിലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.