കണ്ണൂർ: ജില്ലയിൽ നെല്ലിയോടി, ശാന്തിഗിരി മേഖലകളിൽ അനുഭവപ്പെട്ട ഭൂമിവിള്ളൽ സോയിൽ പൈപ്പിങ് പ്രതിഭാസമാകാനുള്ള സാധ്യതയുണ്ടെന്ന് ജില്ല കലക്ടർ. ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്താൻ നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിനെ സമീപിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. മഴക്കെടുതിയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ വിള്ളലിനെ കുറിച്ച് ജിയോളജിസ്റ്റിെൻറ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സോയിൽ പൈപ്പിങ് പ്രതിഭാസമാവാനുള്ള സാധ്യതയെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കെട്ടിടങ്ങളിലും റോഡുകളിലും വിള്ളൽ അനുഭവപ്പെട്ട നെല്ലിയോടി, ശാന്തിഗിരി പ്രദേശങ്ങളിലെ ആളുകളെ താൽക്കാലികമായി ദുരിതാശ്വാസ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ കുറച്ചുകാലത്തേക്ക് വാടകവീടുകളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചുവരുകയാണെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.