തകർന്നത്​ 60 കി.മീ റോഡും 20 പാലങ്ങളും

കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ തകർന്നത് 60 കിലോമീറ്റർ റോഡും 20 പാലങ്ങളും. റോഡുകൾ തകർന്നതുവഴി 183.79 കോടിയുടെയും പാലങ്ങൾക്ക് 40.89 കോടിയുടെയും നഷ്ടമുണ്ടായി. 26 കോടിയുടെ കൃഷിനാശമാണ് ജില്ലയിൽ പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. 113 വീടുകൾ പൂർണമായും 2625 വീടുകൾ ഭാഗികമായും തകർന്നു. ഈ കാലവർഷത്തിൽ ആകെ 26 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 20 പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. വീടുകൾക്കും മറ്റുമുണ്ടായ നാശ നഷ്ടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിനായി 1.85 കോടി രൂപ താലൂക്കുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 1.3 കോടി രൂപ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.