ജീവനക്കാർ അവധിദിവസങ്ങളിലും ഹാജരാകണം

കണ്ണൂർ: വെള്ളപ്പൊക്കത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളേയും ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനത്തേയും അവധിദിവസങ്ങൾ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ സഹകരണം എല്ലാ വകുപ്പുകളുടേയും ജില്ലതല മേധാവികളും ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇതി​െൻറ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിച്ച മുഴുവൻ ജീവനക്കാർക്കും 22 മുതലുള്ള പൊതു അവധി ദിനം പ്രവൃത്തി ദിവസങ്ങളായിരിക്കും. അവധിദിവസങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് പകരം അവധി നൽകാനും ഉത്തരവായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.