തലശ്ശേരി മുസ്​ലിം ജമാഅത്ത് നൽകിയത് മൂന്നു ലക്ഷം

തലശ്ശേരി: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് നഗരസഭ പരിധിയിലെ 24 പള്ളികളിൽനിന്ന് ബലിപെരുന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച മൂന്ന് ലക്ഷം രൂപ കൈമാറി. സംയുക്ത മുസ്ലിം ജമാഅത്ത് ട്രഷറർ എം. ഫൈസൽ ഹാജിയിൽനിന്ന് സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ തുക ഏറ്റുവാങ്ങി. ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജമാഅത്ത് ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, യൂസുഫിയ ട്രസ്റ്റ് ജോ. സെക്രട്ടറി സൈഫുദ്ദീൻ ആസാദ് എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.