കണ്ണൂർ: പ്രളയക്കെടുതിയിൽ നാശനഷ്ടം നേരിട്ട വീടുകൾ വാസയോഗ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപവത്കരിക്കും. മന്ത്രി കെ.കെ. ശൈലജയുെട അധ്യക്ഷതയിൽ ചേർന്ന അവലോകനേയാഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സർക്കാറിൽനിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ദുരിതബാധിതർക്ക് എത്തിക്കുന്നേതാടൊപ്പം പ്രാദേശികമായി ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ സഹായങ്ങൾ സമാഹരിക്കണെമന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനാവശ്യമായ കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക പരിഗണന നൽകണമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിലും മറ്റു ജില്ലകൾക്ക് സഹായമെത്തിക്കുന്നതിലും അവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിലും കണ്ണൂർ ജില്ലയിലെ ജനങ്ങൾ സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഭാഗികമായി തകർന്നതാണെങ്കിലും വാസയോഗ്യമല്ലാതായ വീടുകളെ പൂർണമായി തകർന്നതായി കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചർ എം.പി ആവശ്യപ്പെട്ടു. ചെറുപുഴഭാഗത്ത് രണ്ടു മരപ്പാലങ്ങൾ ഒലിച്ചുപോയത് താൽക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പുതിയ പാലം വേണമെന്ന് സി. കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ദുരന്തബാധിതമേഖലയിലെ കർഷകരുടെ അഞ്ചു ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വീടും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അവർക്കുണ്ടായ യഥാർഥ നഷ്ടം കണക്കാക്കി അതിനനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് സണ്ണിജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനത്തിനപ്പുറം സഹായങ്ങൾ പുനരധിവാസത്തിന് ആവശ്യമുണ്ടെന്നും ഇതിനായി ജനകീയ പരിശ്രമമുണ്ടാവണമെന്നും െജയിംസ് മാത്യു എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.കെ. രാഗേഷ് എം.പി, എം.എൽ.എമാരായ എ.എൻ. ഷംസീർ, ടി.വി. രാജേഷ്, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, റിച്ചാർഡ് ഹേ എം.പിയുടെ പ്രതിനിധി എം.ടി. പ്രകാശൻ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, സി.പി.െഎ പ്രതിനിധി കെ.ടി. ജോസ്, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, മുസ്ലിംലീഗ് ജില്ല ട്രഷറർ വി.പി. വമ്പൻ, പി.വി. ഗോപിനാഥ് (സി.പി.എം), വി.കെ. സുരേഷ് ബാബു (സി.പി.ഐ), അൻസാരി തില്ലങ്കേരി (മുസ്ലിംലീഗ്), പി. സത്യപ്രകാശ്, പി.കെ. വേലായുധൻ (ബി.ജെ.പി), സജീവൻ ആറളം (ആർ.എസ്.എസ്), താജുദ്ദീൻ മട്ടന്നൂർ (ഐ.എൻ.എൽ), വി. മോഹനൻ, ഇല്ലിക്കൽ അഗസ്തി (ആർ.എസ്.പി), സി.എ. അജീർ, സി.വി. ഗോപിനാഥ് (സി.എം.പി -സി.പി. ജോൺ വിഭാഗം), രതീഷ് ചിറക്കൽ, ജോസഫ് കോക്കാട്ട് (കേരള കോൺഗ്രസ് -ബി), ജോസ് ചെമ്പേരി (കേരള വികാസ് കോൺഗ്രസ്), സി.വി. ശശീന്ദ്രൻ (സി.എം.പി -അരവിന്ദാക്ഷൻ വിഭാഗം), കെ. ബാലകൃഷ്ണൻ (കോൺഗ്രസ് -എസ്), വി.കെ. ഗിരിജൻ (എൽ.ജെ.ഡി), ബഷീർ കണ്ണാടിപ്പറമ്പ്, വി. ബഷീർ (എസ്.ഡി.പി.ഐ), സി.എച്ച്. പ്രഭാകരൻ (എൻ.സി.പി), മഹമൂദ് പറക്കാട്ട് (ഐ.എൻ.എൽ), കെ.എസ്. സാദിഖ്, എ. ഗോപാലൻ (എ.എ.പി), എ.പി. രാഗേഷ്, സുഭാഷ് അയ്യോത്ത് (ജനതാദൾ എസ്), എസ്.പി ജി. ശിവവിക്രം, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.