പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകും

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ ശമ്പളം നൽകും. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളജ്, ആശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഉദ്യോഗസ്ഥർ, യൂനിയൻ പ്രതിനിധികൾ എന്നിവരുമായി അധികൃതർ നടത്തിയ ചർച്ചയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ധാരണയായത്. 15,000 രൂപവരെ മൊത്തശമ്പളം കൈപ്പറ്റുന്ന ജീവനക്കാരുടെ ഒരുദിവസത്തെ വേതനമായിരിക്കും നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.