ബഡ്സ്​ സ്​കൂൾ വിദ്യാർഥിനി ഒരുമാസ പെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി

കണ്ണൂർ: ബഡ്സ് സ്കൂൾ വിദ്യാർഥിനി ത​െൻറ ഒരു മാസത്തെ വികലാംഗ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പഴശ്ശി സ്വദേശിനിയായ പള്ളിപ്രത്ത് രയരോത്ത് പി.ആർ. പ്രീതിയാണ് പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. വ്യാഴാഴ്ച കലക്ടറേറ്റിൽ മന്ത്രി കെ.കെ. ശൈലജ തുക ഏറ്റുവാങ്ങി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബഡ്സ് സ്കൂൾ വിദ്യാർഥിയാണ് പ്രീതി. ചടങ്ങിൽ പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.