കരുതലായി കണ്ണൂർ

കണ്ണൂർ: കണ്ണൂരി​െൻറ കരുതലിനു മുന്നിൽ വാക്കുകളില്ലാതെ മറ്റു ജില്ലക്കാരായ ഉദ്യോഗസ്ഥർ. അവധി ദിനമായിട്ടും സന്നദ്ധ പ്രവർത്തകർക്കൊപ്പം കലക്ടറേറ്റ് ഒാഡിറ്റോറിലെത്തിയവർ പങ്കുവെച്ചത് കണ്ണൂരി​െൻറ സ്നേഹത്തെക്കുറിച്ചായിരുന്നു. രാഷ്ട്രീയമോ അക്രമ സംഭവങ്ങളോ എന്നുവേണ്ട പുറത്ത് കേൾക്കുന്നതല്ല കണ്ണൂരെന്ന് ഉറപ്പിക്കാൻ ഇൗ ദിവസങ്ങളിലെ കാഴ്ചകൾ സഹായിച്ചെന്നും അവർ പറഞ്ഞു. കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതൽ വലിയ വണ്ടികളിൽ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്നേഹികൾ ഇടതടവില്ലാതെ എത്തുേമ്പാൾ പിന്നെയെന്താണ് ഇവർക്ക് പറയാനാവുക? കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാകട്ടെ ഞായറി​െൻറ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരോടൊപ്പം വളൻറിയർമാരും വിദ്യാർഥികളുമടക്കം സാധനങ്ങൾ തരംതിരിച്ച് പാക്കറ്റുകളിലാക്കുന്ന തിരക്കിലും. കേരളം നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തെ നേരിടാൻ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഭക്ഷ്യവസ്തുക്കളും മറ്റും തലയിലേറ്റിയും ചുമന്നും ഓഡിറ്റോറിയത്തിലെത്തിച്ച് പല മൂലകളിൽ ഓരോ ഗ്രൂപ്പുകളായി ഇരുന്നാണ് ഇവ തരംതിരിച്ച് പാക്ക് ചെയ്യുന്നത്. ജില്ലയുടെ ആവശ്യം കഴിഞ്ഞതിനാൽ വയനാട് ഉൾപ്പെടെ മറ്റു ജില്ലകളിേലക്കാണ് ഇവ കയറ്റിയയക്കുന്നത്. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും അവരുടെ കഴിവിനനുസരിച്ച് പലവിധ സാധനങ്ങളാണ് എത്തിക്കുന്നത്. സാധനങ്ങൾ സ്വീകരിക്കാൻ കലക്ടറേറ്റിൽ ഹെൽപ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഞായറാഴ്ച രണ്ട് ട്രക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എറണാകുളം ജില്ലയിലെ കളമശ്ശേരിയിലേക്ക് കയറ്റിയയച്ചതായി കലക്ടറേറ്റ് ദുരിതാശ്വാസ കേന്ദ്രത്തി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ പറഞ്ഞു. ഇതിൽ ഒരു ലോഡ് കുപ്പിവെള്ളവും ബിസ്കറ്റുമാണ്. 20,000 പാക്കറ്റ് ചപ്പാത്തിയും ഞായറാഴ്ച കൊച്ചിയിലേക്ക് അയച്ചു. ശനിയാഴ്ച തൃശൂരിലേക്ക് അഞ്ചു ട്രക്കും വയനാട്ടിലേക്ക് ഒരു ട്രക്കും സാധനങ്ങളാണ് കയറ്റിയയച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് താൽക്കാലികാശ്വാസം നൽകുന്നതിനായി 2000 കിറ്റുകൾ തയാറാക്കി അയച്ചിട്ടുണ്ട്. വെള്ളം, റൊട്ടി, ബിസ്കറ്റ്, ഗ്ലൂക്കോസ് പൊടി എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രത്യേകമായി തയാറാക്കി അയച്ചത്. ശനിയാഴ്ച വൈകിയാണ് 2000 കിറ്റുകൾക്ക് ആവശ്യം വന്നത്. ഇതോടെ തരംതിരിക്കലും പാക്കിങ്ങും രാത്രി 11.30വരെ നീണ്ടു. വെള്ളിയാഴ്ച പുലർച്ച രണ്ടുവരെ കലക്ടറും ഉദ്യോഗസ്ഥരും കലക്ടറേറ്റിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.