കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരൻ പി.എസ്. അഭിമന്യുവിെൻറ സമ്പാദ്യപ്പെട്ടിയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. വർഷാവസാനം സ്കൂളിൽ നിന്ന് പോകാൻ നിശ്ചയിച്ച പഠനയാത്രക്കുവേണ്ടി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് പ്രളയബാധിതരെ സഹായിക്കാൻ കൈമാറിയത്. അതിയാമ്പൂരിലെ കരാേട്ട പരിശീലകൻ പവിത്രെൻറയും കാഞ്ഞങ്ങാട് നഗരസഭ സാന്ത്വനം വളൻറിയറായ സിന്ധുവിെൻറയും മകനാണ് അഭിമന്യു. തെൻറ സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകൾ കഴിഞ്ഞ ദിവസം സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണന് കൈമാറി. അഭിമന്യുവിെൻറ നന്മനിറഞ്ഞ പ്രവൃത്തിയെ അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.