കാസർകോ​െട്ട സ്വകാര്യബസുകളുടെ ഒരുദിവസത്തെ ഒാട്ടം പ്രളയബാധിതർക്ക്​

കാസര്‍കോട്: മഹാപ്രളയത്തി​െൻറ പിടിയിൽപെടാത്ത കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകളുടെ ഒരുദിവസത്തെ ഒാട്ടം പ്രളയത്തിൽ മുങ്ങിയ ദുരിതബാധിതർക്കുവേണ്ടി. ആഗസ്റ്റ് 30ന് ജില്ലയിലെ എല്ലാ സ്വകാര്യബസുകളിൽനിന്നുമുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് േപാകും. ജില്ലയിൽ 450 ബസുകളാണുള്ളത്. 30ന് ലഭിക്കുന്ന വരുമാനം എത്രയായാലും ദുരിതാശ്വാസത്തിനായി നൽകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപേററ്റേഴ്സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാര്‍ അന്നേദിവസത്തെ വേതനം ഉപേക്ഷിക്കും. അവരുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസനിധിയായി കണക്കാക്കും. വിദ്യാര്‍ഥികളടക്കമുള്ള എല്ലാ യാത്രാസൗജന്യവും ഒഴിവാക്കും. അന്നേദിവസം മുഴുവന്‍ ചാർജ് നൽകി സഹകരിക്കണം. സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര നടത്തുന്നവർ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്ത് സഹകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവും റോഡുകളുടെ തകര്‍ച്ചയുംമൂലം ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലും കേരളം നേരിടുന്ന പ്രതിസന്ധിക്ക് കൈത്താങ്ങായാണ് സംഘടന ഈ സംരംഭത്തെ കാണുന്നതെന്നും വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, എന്‍.എം. ഹസൈനാര്‍, സി.എ. മുഹമ്മദ് കുഞ്ഞി, സി. രവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.