പാനൂർ: ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ വിദ്യാർത്ഥികളും. ആറളം കോളനിയിലെ 100 കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമാണ് നൽകിയത്. നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഭരിച്ച ഒരു ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രീ പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെന്തിച്ചത്.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഉരുൾപൊട്ടിയ ആറളം ച തിരൂർ കോളനിയിലും പരിസരത്തുമാണ് ഭക്ഷണസാധനങ്ങളും സ്ത്രങ്ങളും വിതരണം ചെയ്തത്. പാനൂർ സിഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ എ.കെ പ്രേമദാസൻ, എച്ച്.എം സി.പി.സുധീന്ദ്രൻ, പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്ത്, കെ.പി അജിത്ത് കുമാർ, വി. ജ്യോതിഷ്കുമാർ, പി.വിനീഷ്, സമർ സെൻ, വി.കെ ഷാജിത്ത്,എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ അമ്പായത്തോട്, ചുങ്കംകുന്ന് സ്കൂളുകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവും ധാന്യങ്ങളും വസ്ത്രവും വിതരണം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് തേജസ്സ് മുകുന്ദ്, രജനീഷ് കക്കോത്ത്, വിജീഷ് , രെഷിത്ത്, വിപിൻദാസ്, പ്രജീഷ്, റോബർട്ട് വെള്ളാം വള്ളി എന്നിവർ നേതൃത്വം നൽകി. കടവത്തുരിലെ പുഞ്ചിരി കലാകായിക പ്രവർത്തകർ വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് അംഗങ്ങളിൽ നിന്ന് മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം ശേഖരിച്ചത്.അംഗങ്ങൾ ഉൾപ്പെട്ട വാട്സ് അപ് കൂട്ടായ്മയിൽ കൂടിയായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രസിഡൻ്റ് സജീവൻ ഇടവന, പി.ഷിനോജ്,ഷൗക്കത്തലി പനങ്ങാട്ട് കുനിയിൽ എന്നിവർ നേതൃത്വം നൽകി. പന്ന്യന്നൂരിലെ സന്നദ്ധ സംഘടനയായ മസ്‌ലഹ കാരുണ്യ വേദി വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ പയ്യമ്പള്ളി വില്ലേജിലെ വള്ളിയൂർക്കാവ് എന്ന സ്ഥലത്തെ 460 ൽ പരം പേരർ ആശ്രയം തേടിയ ക്യാമ്പിൽ ദുരിതാശ്വസ പ്രവർത്തനം നടത്തി. പന്ന്യന്നൂർ പഞ്ചായത്ത് വാർഡ് മെമ്പർ പുതിയടത്ത് രാജൻ, വി.എം. ബാബു മാസ്റ്റർ പന്ന്യന്നൂരിലെ പൗരാവലിയും ചേർന്ന് സംഘത്തെ യാത്രയാക്കി. പാനൂർ: പ്രളയത്തിൽദുരിതമനുഭവിക്കുന്നവർക്കായി 'പ്രളയബാധിതർക്ക് ഒരു കൈ സഹായം ' ലോക് താന്ത്രിക്ക് യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി.സായന്ത്, കെ.പി. റിനിൽ, കെ. നി മീഷ്, എൻ.കെ.റീ ജീഷ്, കെ.സി.രജീഷ്, വി.പി.യദു കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.