പേരാവൂർ: പേരാവൂർ മേഖലയിലെ 11 നിർധന കുടുംബങ്ങൾക്ക് സി.പി.എം വീട് നിർമിച്ച് നൽകും. സി.പി.എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ഒരു ലോക്കൽ കമ്മിറ്റി ഒരു വീടെങ്കിലും നിർമിച്ച് നൽകുമെന്ന പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിലാണ് പേരാവൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 11 ലോക്കലുകളിലായി 11 വീടുകൾ സൗജന്യമായി നിർമിച്ച് നൽകുന്നത്. വീടുകളുടെ തറക്കല്ലിടൽ 19ന് കൃഷ്ണപിള്ള ദിനത്തിൽ പാർട്ടി നേതാക്കളും ജനപ്രതിനിധികളും നിർവഹിക്കും. കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന വീടിെൻറ തറക്കല്ലിടൽ സി.പി.എം കൺട്രോൾ കമീഷൻ ചെയർമാൻ ടി. കൃഷ്ണനും കേളകത്ത് സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസനും കൊട്ടിയൂർ പൊയ്യമലയിൽ ജില്ല കമ്മിറ്റി അംഗം കെ. മനോഹരനും അടക്കാത്തോട് ശാന്തിഗിരിയിൽ കേളകം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണനും കണിച്ചാറിൽ ജില്ല കമ്മിറ്റി അംഗം വി.കെ സനോജും നിർവഹിക്കും. കൊളക്കാട് നിർമിക്കുന്ന വീടിന് ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭനും മണത്തണയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്നയും കോളയാട് വായന്നൂരിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ് കുമാറും നിടുംപൊയിൽ ഈരായിക്കൊല്ലിയിൽ ഏരിയ സെക്രട്ടറി എം. രാജനും മുഴക്കുന്ന് നല്ലൂരിൽ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫും തറക്കല്ലിടും. കൂടാതെ ഐ.ആർ.പി.സിയുടെ ഗൃഹസന്ദർശനവും നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ്. വാസുദേവൻ, എം. കണ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.