നിർത്തിയിട്ട കാറിൽനിന്ന് 2871 അമേരിക്കൻ ഡോളറും 96,000 രൂപയും കവർന്നു

കാഞ്ഞങ്ങാട്: അരയി ഗുരുവനത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽനിന്ന് 2871 അമേരിക്കൻ ഡോളറും 96000രൂപയും കവർന്നു. അമേരിക്കൻ മലയാളിയും വെള്ളരിക്കുണ്ട് സ്വദേശിയുമായ സജി തോമസി​െൻറ പണമാണ് കവർന്നത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മക​െൻറ ഡ്രൈവിങ് ടെസ്റ്റിനായാണ് സജി തോമസ് ഗുരുവനത്ത് എത്തിയത്. പണം സൂക്ഷിച്ച കാർ റോഡരികിൽ നിർത്തിയിടുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടമായ കാര്യം അറിഞ്ഞത്. മോഷ്ടാക്കൾ എങ്ങനെയാണ് കാറിനകത്ത് നിന്ന് പണം എടുത്തതെന്ന് വ്യക്തമല്ല. കാർ ലോക്ക് ചെയ്യാൻ മറന്നതോ അല്ലെങ്കിൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്നതോ ആകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. കാർ ബലം പ്രയോഗിച്ച് തുറന്നതി​െൻറ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ സജി തോമസി​െൻറ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.