തളിപ്പറമ്പ്: കീഴാറ്റൂരിൽ ദേശീയപാതയുടെ പുതിയ അലെയിൻമെൻറിനുള്ള പരിശോധനക്കെത്തിയ കേന്ദ്രസംഘത്തിെൻറ സന്ദർശനം സംബന്ധിച്ച് ദുരൂഹതയും ആശയക്കുഴപ്പവും. കേന്ദ്രസർക്കാറിന് പരാതി നൽകിയ വയൽക്കിളികളും വിഷയം കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയ ബി.ജെ.പിയും കേന്ദ്രസംഘത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞദിവസമാണ് ദേശീയപാതയുമായി ബന്ധപ്പെട്ട സംഘം കീഴാറ്റൂരിലെത്തിയത്. കീഴാറ്റൂർ വയലിെൻറ കരഭാഗത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന സംഘത്തെ കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂരിെൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതേതുടർന്ന് സംഘം മടങ്ങുകയുംചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി വയൽക്കിളികൾ ഡൽഹിയിൽ നടത്തിയ ചർച്ചയെ തുടർന്നുള്ള കേന്ദ്രസംഘമാണ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ, വയൽക്കിളികളുടെ താൽപര്യമനുസരിച്ചുള്ള സംഘമല്ല എത്തിയതെന്നും, സ്ഥലപരിശോധനക്കായി ഇത്തരത്തിൽ ഒരുസംഘത്തെ അയച്ചിട്ടില്ലെന്നാണ് അറിയാനായതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. ദേശീയപാത വിഭാഗത്തിൽനിന്ന് വിരമിച്ചയാളുടെ നേതൃത്വത്തിൽ ഒരു സംഘമാണ് വ്യാഴാഴ്ച എത്തിയത്. ഇയാൾ ഇപ്പോൾ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയിലെ ജീവനക്കാരനാണ്. വയൽ ഒഴിവാക്കി കരഭാഗം അളന്ന് തിട്ടപ്പെടുത്താനാണെന്നാണ് ഈ ഏജൻസിയുടെ നേതൃത്വത്തിൽ എത്തിയവർ പറഞ്ഞത്. എന്നാൽ, ഇത് ശരിയല്ലെന്നും ബദൽ നിർദേശത്തെക്കുറിച്ചാണ് പഠിക്കേണ്ടതെന്നും പറഞ്ഞതോടെ സംഘം സ്ഥലംവിടുകയായിരുന്നു. ധാരാളം വീടുകൾ സ്ഥിതിചെയ്യുന്ന കരപ്രദേശത്തെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ചിലരുടെ തന്ത്രമാണിത്. കേന്ദ്രമന്ത്രി വയൽക്കിളികൾക്ക് തന്ന ഉറപ്പിൽ പ്രതീക്ഷയുണ്ട്. വയൽ ഒഴിവാക്കിയും അധികം വീടുകൾ നഷ്ടപ്പെടാതെയുമുള്ള മറ്റൊരു ബദൽ നിർദേശം കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. പരാതിക്കാരെപ്പോലും അറിയിക്കാതെ കീഴാറ്റൂരിലെത്തിയെന്നു പറയുന്ന കേന്ദ്ര സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് എ.പി. ഗംഗാധരനും ആവശ്യപ്പെട്ടു. വിദഗ്ധസംഘം വീണ്ടും കീഴാറ്റൂരിലെത്തി പരിശോധന നടത്തുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വയൽക്കിളി പ്രവർത്തകർക്കും ബി.ജെ.പിക്കും നൽകിയ ഉറപ്പ്. എന്നാൽ, ബദൽപാത നിർദേശം നൽകിയ വയൽക്കിളി പ്രവർത്തകരെപ്പോലും കാണാനും അവരുടെ നിർദേശം പഠിക്കാനും തയാറാകാതെ വയൽക്കരയാണ് സംഘം പരിശോധിച്ചത്. അതുകൊണ്ടുതന്നെ ഈ സംഘത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ഗംഗാധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.