സാഹിത്യേതരമായ കാരണങ്ങളാല്‍ പ്രശസ്തമാവുന്ന കൃതികള്‍ കാലാതീതമായി നിലനില്‍ക്കില്ല -ടി. പത്​മനാഭൻ

കാഞ്ഞങ്ങാട്: സാഹിത്യേതരമായ കാരണങ്ങളാല്‍ പ്രശസ്തമായി തീരുന്ന സാഹിത്യ കൃതികള്‍ കാലാതീതമായി നിലനില്‍ക്കുകയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. ടി.പി. ചന്ദ്രശേഖര​െൻറ കൊലപാതകത്തിനുശേഷം 51 വെട്ടു കവിതകളും കഥകളും പുറത്തുവന്നിരുന്നു. ഇതിലൂടെ പ്രസാധകർക്ക് മാത്രമാണ് ലാഭമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് നെഹ്‌റു കോളജ് സാഹിത്യവേദി സംഘടിപ്പിച്ച സംസ്ഥാനതല ചെറുകഥ ശിൽപശാല 'കഥായാനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് കവികളെ മുട്ടിനടക്കാൻ പറ്റുന്നില്ലെന്നും, എന്നാൽ വായിപ്പിക്കുന്ന നല്ല കവിതകൾ ഉണ്ടാവുന്നില്ലെന്നും അേദ്ദഹം അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയവർക്കുപോലും തെറ്റ് കൂടാതെ വായിക്കാനോ എഴുതാനോ അറിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എഴുതിത്തുടങ്ങുേമ്പാൾ തന്നെ ഇന്നത്തെ എഴുത്തുകാർ അവാർഡിന് പിന്നാലെ പോവുകയാണ്. അവാർഡുകൾക്കുവേണ്ടി മാത്രം എഴുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർഥതയില്ലാത്തപ്പോഴാണ് വരണ്ടുണങ്ങിയ കൃതികൾ വരുന്നത്. ക്രിയേറ്റീവായ എഴുത്തുകാര​െൻറ ശ്മശാന ഭൂമിയാണ് സിനിമ. ഒരു കഥ കഷ്ടിച്ച് പൂർത്തിയാക്കുന്നതിന് മുേമ്പതന്നെ സിനിമാ ലോകത്തേക്ക് ഒാടിപ്പോകുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിന്‍സിപ്പല്‍ ഡോ. ടി. വിജയന്‍ അധ്യക്ഷത വഹിച്ചു. കെ. രാമനാഥന്‍, വിജയകുമാര്‍, ഡോ. ജ്ഞാനേശ്വരി, വി. ഹരികൃഷ്ണന്‍, വിനോയ് തോമസ്, സന്തോഷ് ഏച്ചിക്കാനം, ഇ.പി. രാജഗോപാലൻ, കെ.വി. പ്രവീണ്‍ എന്നിവർ സംസാരിച്ചു. കഥ, കാലം പോലെ എന്ന വിഷയത്തില്‍ സാഹിത്യ സംവാദവും നടന്നു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.