കണ്ണൂർ വിമാനത്താവളം: വിമാന ഷെഡ്യൂൾ നിർണയം കടമ്പയാവുന്നു

കണ്ണൂർ: കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുകയെന്ന ലക്ഷ്യത്തിനിടയിലും വിമാന സർവിസുകളുടെ ഷെഡ്യൂൾ ക്രമീകരണം കടമ്പയായി. ആഭ്യന്തര വിമാന സർവിസിനാണ് തുടക്കത്തിൽ ഉൗന്നൽ നൽകുന്നതെങ്കിലും അതിനാവശ്യമായ ഷെഡ്യൂൾ ക്രമീകരണം ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ചേർന്ന് തയാറാക്കാൻ കഴിഞ്ഞില്ല. രണ്ട് മാസം മുെമ്പങ്കിലും ബുക്കിങ് തുടങ്ങിയില്ലെങ്കിൽ സർവിസ് ലാഭകരമാവില്ല എന്ന നിലപാടിലാണ് വിമാനക്കമ്പനികൾ. വിമാന സർവിസുകളുടെ കലണ്ടർ ഒരോ ആറ് മാസത്തിലാണ് പുതുക്കുന്നത്. ഇതനുസരിച്ച് ഒക്ടോബറിലാണ് പുതിയ ഷെഡ്യൂൾ തയാറാവുക. അതിനുമുമ്പ് ഷെഡ്യൂൾ ചെയ്തില്ലെങ്കിൽ െസപ്റ്റംബറിൽ ഉദ്ഘാടനം നിശ്ചയിച്ചതനുസരിച്ച് വിമാനം പറക്കുകയില്ല. ഡൽഹിയിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗത്തിൽ ലൈസൻസ് ലഭ്യമാക്കുന്നതി​െൻറ മുന്നോടിയായുള്ള നടപടികൾ െസപ്റ്റംബർ 15നകം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എത്ര തിരക്കിട്ട് നടപടി സ്വീകരിച്ചാലും ഡി.ജി.സി.എയുടെ അന്തിമ പരിശോധനയും ലൈസൻസ് നൽകലും െസപ്റ്റംബർ രണ്ടാം വാരത്തിലേക്ക് നീളുമെന്നുറപ്പ്. ലൈസൻസ് കിട്ടിയ ശേഷമേ വിമാന സർവിസ് ഷെഡ്യൂൾ തീർപ്പാക്കുകയുള്ളു. എന്നാൽ, അതിന് മുമ്പുതന്നെ വിമാന ക്കമ്പനികളുമായി ചർച്ച ചെയ്ത് ഇടക്കാല ഷെഡ്യൂൾ ആവിഷ്കരിക്കാനാവുമോ എന്ന് കിയാൽ ആലോചിക്കുന്നുണ്ട്. 56 ശതമാനം ആഭ്യന്തര സർവിസ് നടത്തുന്ന ഇൻഡിഗോ ആദ്യത്തെ ചില മാസങ്ങളിൽ പാർക്കിങ്, ലാൻഡിങ് ഫീസിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബുക്കിങ് നേരത്തെ തുടങ്ങാനാവാത്തതാണ് കാരണം. എയർ ഒാപറേറ്റ് പെർമിറ്റിന് പുറമെ എയർ ട്രാൻസ്പോർട്ട് കാർഗോ സർവിസ് പെർമിറ്റും ഒരേ സമയം ലഭിക്കണം. ഇൻഡിഗോക്ക് പുറമെ എയർ ഇന്ത്യ, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികളുമായി അടുത്തയാഴ്ച കിയാൽ ചർച്ച നടത്തും. വിദേശ വിമാനങ്ങൾക്ക് കണ്ണൂരിൽ അനുമതി നൽകില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ആഭ്യന്തര കമ്പനികളുടെ വിദേശ സർവിസുകൾ കൂടുതൽ നടത്താനുള്ള അനുമതി നൽകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.