രവീന്ദ്രൻ രാവണേശ്വരം കാസർകോട്: സംസ്ഥാനത്ത് ബി.ജെ.പിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന കാസർകോട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽനിന്ന് ബി.ജെ.പി പുറത്ത്. ഇതോെട നാല് പഞ്ചായത്ത് ഭരണം സ്വന്തമായുണ്ടായിരുന്ന ബി.െജ.പി രണ്ടിലേക്ക് ചുരുങ്ങി. എൽ.ഡി.എഫും യു.ഡി.എഫും കൈകോർത്തപ്പോൾ കാറഡടുക്ക, എൻമകജെ പഞ്ചായത്തുകളാണ് കാസർകോട് ജില്ലയിൽ ബി.ജെ.പിക്ക് നഷ്ടമായത്. കാറടുക്കയിൽ സി.പി.എം നൽകിയ അവിശ്വാസപ്രമേയം യു.ഡി.എഫ് പിന്തുണയോടെ പാസായപ്പോൾ എൻമകജെയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രേമയം എൽ.ഡി.എഫ് പിന്തുണയോടെയായാണ് പാസായത്. കാറഡുക്കയിൽ സി.പി.എമ്മിെൻറ പഞ്ചായത്ത് പ്രസിഡൻറാണ് ഇനിയുണ്ടാകുകയെന്നാണ് സൂചന. എൻമകജെയിൽ യു.ഡി.എഫ് അധികാരത്തിലെത്താനാണ് സാധ്യത. കർണാടക അതിർത്തിയോട് ചേർന്നുനിൽക്കുന്ന വലിയ രണ്ട് പഞ്ചായത്തുകളിൽനിന്നാണ് ബി.ജെ.പി പുറത്താകുന്നത്. ഇത് ബി.ജെ.പിക്ക് വലിയ ക്ഷീണംചെയ്യും. മറ്റ് അധികാരങ്ങളില്ലാത്ത ബി.ജെ.പി ജനങ്ങളിൽ വേരൂന്നുന്നതിന് പഞ്ചായത്ത് അധികാരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണമാണ് കേരളത്തിലെ മുഖ്യ എതിരാളികളെ രണ്ട് പഞ്ചായത്തുകളിൽ ബി.ജെ.പിക്കെതിരെ ഒരുമിപ്പിച്ചത്. കാസർകോട് ജില്ലയിൽ മധൂർ, ബെള്ളൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളുടെ ഭരണം മാത്രമാണ് ഇപ്പോൾ ബി.ജെ.പിയുടെ പക്കലുള്ളത്. കുറ്റിക്കോൽ പഞ്ചായത്തിൽ വിമത കോൺഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡൻറ് സ്ഥാനത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.